Anubhavangal
അവളുടെ കണ്ണുകൾ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.എല്ലാരും അവളെ തന്നെ നോക്കുന്നതു പോലെ അവൾക്കു തോന്നി.അതൊന്നും അവൾ കാര്യമാക്കിയില്ല.ഇപ്പൊ ആരൊക്കെ അവളെ എങ്ങനെ നോക്കുന്നു എന്നതല്ല അവളുടെ മനസിൽ.കുറച്ചു നേരം മുൻപു അചഛന്റെ കൈയ്യിൽ നിന്നു കിട്ടിയ ചീത്ത ആയിരുന്നു .ലോകം തിരിഞ്ഞു മറിയുന്നതു പോലെ തോന്നി.അതു അചഛന്റെയും തെറ്റും അല്ലായിരൂനു.അരിയില്ലാരുന്നല്ലോ 1 മണിക്കൂർ കൂടെ പരിക്ഷ ഉണ്ടായിരുന്നെന്നു.അവൽക്കു അവളോടു തന്നെ വെറുപ്പു തോന്നി.ഒരു നിസ്സഹയാവസ്ത.അതു അവൾക്കെന്നും വെറുപ്പായിരൂനു.ഇതെ അവസ്ത അവൽ അനുഭവിച്ചതാണു 3 മാസം മുൻപു.അന്നും അവൾ പറയുന്നതു കേൾക്കാൻ അവൻ നിന്നില്ല.അവളെ ക്കുരിച്ചുള്ള തെറ്റിധാരണ അവൽ തിരുത്താനും പൊയില്ല.ജീവിതമല്ലേ പലരും വരും പോകും.അനുഭവങ്ങൾ മാത്രം ബാക്കി.
